You are Here : Home / News Plus

സുനന്ദ പുഷ്കറിന്‍്റെ മരണം വിഷം ചെന്നല്ളെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Sunday, March 23, 2014 06:03 hrs UTC

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിന്‍്റെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ളെന്ന് ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ട്. സുനന്ദയുടെ ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് ലഭിച്ചു. മരുന്നുകളുടെ അമിതോപയോഗമാകാം മരണകാരണമെന്ന സൂചനയാണ് പരിശോധനാ റിപ്പോര്‍ട്ടിലുള്ളത്.
അമിതമായി കഴിച്ച മരുന്നാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടത്തെിയിരുന്നു. മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള അല്‍പ്രാക്സ് എന്ന ഗുളികയുടെ രണ്ട് സ്ട്രിപ്പുകള്‍ സുനന്ദയുടെ പേഴ്സില്‍ നിന്ന് പോലീസ് കണ്ടത്തെിയിരുന്നു. സുനന്ദാ പുഷ്കറിന്‍്റെ മരണം പെട്ടെന്നുള്ളതും അസ്വാഭാവികുമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടമാരുടെ സംഘത്തിന്‍്റെ തലവന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) ഡോ. സുധീര്‍ കെ. ഗുപ്ത വ്യക്തമാക്കിയിരുന്നു
ജനവരി 17ന് രാത്രി ഒമ്പതുമണിയോടെയാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് സുനന് ദപുഷ്കറിനെ മരിച്ച നിലയില്‍ കണ്ടത്തെിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.