You are Here : Home / News Plus

ടി.പി കേസ് പ്രതി ലംബു പ്രദീപിന് ജാമ്യം

Text Size  

Story Dated: Friday, February 28, 2014 07:38 hrs UTC

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവുശിക്ഷ ലഭിച്ച പ്രതി ലംബു പ്രദീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ടി.പി കേസില്‍ പ്രദീപിനെതിരായ തടവുശിക്ഷ ഉടന്‍ നടപ്പാക്കരുതെന്നും ഹൈകോടതി ഉത്തരവിട്ടു. വിചാരണ കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈകോടതി നടപടി.

ടി.പി. കേസിന് പ്രത്യേക പരിഗണന നല്‍കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ  വാദം കോടതി തള്ളി. അപ്പീലില്‍ വേഗം വാദം തുടങ്ങണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി പരിഗണിച്ചില്ല. കേസില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലെന്ന്  ഹൈകോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.