You are Here : Home / News Plus

അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു

Text Size  

Story Dated: Wednesday, February 26, 2014 04:29 hrs UTC

ന്യൂഡല്‍ഹി:ഏഴുമാസത്തിനിടെ നാവികസേനാ കപ്പലുകളിലുണ്ടായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു.ഇന്ന് ഐഎന്‍എസ് സിന്ധുരത്‌ന എന്ന മുങ്ങിക്കപ്പലില്‍ തീപിടുത്തമുണ്ടായി ഏഴുനാവികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.2013 ആഗസ്ത് 13 ന് മുംബൈ ഡോക്‌യാര്‍ഡിലായിരുന്ന സിന്ധുരക്ഷക് മുങ്ങിക്കപ്പലില്‍ തീപ്പിടിത്തമുണ്ടായി. പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. വൈസ് അഡ്മിറല്‍ റോബിന്‍ ധൊവാനെ മേധാവിയായി നിയമിച്ചു.012 ആഗസ്ത് 31-നായിരുന്നു അഡ്മിറല്‍ ഡി.കെ ജോഷി നാവികസേനാ മേധാവിയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.