You are Here : Home / News Plus

നിലമ്പൂര്‍ കൊലപാതകം: ആര്യാടന്‍ ടച്ച് വ്യക്തമാണെന്നു പിണറായി

Text Size  

Story Dated: Friday, February 21, 2014 06:21 hrs EST

കോണ്‍ഗ്രസ് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ ആര്യാടന്‍ സംശയത്തിന്‍റെ നിഴലിലായ അന്വേഷണമാണ് നടക്കുന്നതെന്ന് പിണറായി വിജയന്‍. അന്വേഷണത്തില്‍ ആര്യാടന്‍ ടച്ച് വ്യക്തമാണെന്നും പിണറായി പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറ്റകാരെ കണ്ടത്തൊന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം രാധയുടെ സഹോദരന്‍ ഭാസ്ക്കരന്‍ പിണറായിക്ക് കൈമാറി.
ആര്യാടന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാഷ്ട്രീയ ലാഭമല്ല പാര്‍ട്ടിക്കാവശ്യം. രാധയുടെ യഥാര്‍ഥ ഘാതകരെ പുറത്ത് കൊണ്ട് വരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.