You are Here : Home / News Plus

സരിത മോചിതയായി

Text Size  

Story Dated: Friday, February 21, 2014 05:56 hrs EST

സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സരിത എസ്.നായര്‍ ജയില്‍ മോചിതയായി.സോളാര്‍ തട്ടിപ്പ് കേസില്‍ സരിതക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ ഒത്തു തീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് ജയിലില്‍ നിന്നും മോചിതയായത്.എട്ട് മാസങ്ങള്‍ക്കു ശേഷമാണ് സരിത ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. അട്ടകുളങ്ങരയിലെ വനിതാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്ന സരിതയെ വൈകിട്ടോടെയാണ് പുറത്തിറക്കിയത്.സരിതയെ കൊണ്ടുപോകാന്‍ സരിതയുടെ അമ്മയും മക്കളും ജയിലില്‍ എത്തിയിരുന്നു.അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.