You are Here : Home / News Plus

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാവില്ല

Text Size  

Story Dated: Friday, February 21, 2014 02:54 hrs EST

അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയാവാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പും ഐ.പി.എല്ലും ഒരുമിച്ച് വരുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കാനാവില്ലെന്ന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.സി.സി.ഐയെ അറിയിച്ചു. ഇതോടെ ഐ.പി.എല്‍ ഏഴാം പതിപ്പിന്‍റെ മല്‍സരവേദി വിദേശത്തേക്ക് മാറ്റിയേക്കും. ദക്ഷിണാഫ്രിക്കയാണ് വേദിയെന്ന് സൂചനയുണ്ട്. 2009ല്‍ ഐ.പി.എല്ലിന് ദക്ഷിണാഫ്രിക്ക  ആതിഥേയത്വം വഹിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.