You are Here : Home / News Plus

യുക്രൈനില്‍ പ്രക്ഷോഭം തുടരുന്നു; മരണം 67 കവിഞ്ഞു

Text Size  

Story Dated: Friday, February 21, 2014 02:52 hrs EST

ഭരണവിരുദ്ധ പ്രക്ഷോഭം തുടരുന്ന യുക്രൈനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുപ്രകാരം 67 ആയി. മരണം നൂറുകവിയുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത്.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കഴിഞ്ഞ മൂന്നുദിവസമായി പ്രക്ഷോഭകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

551 പേര്‍ പരിക്കേറ്റ് ചികിത്സയിലുള്ളതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടതായും 67 പേരെ പ്രക്ഷോഭകാരികള്‍ പിടിച്ചുവെച്ചതായും യുക്രൈന്‍ അഭ്യന്തരമന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറില്‍ ഒപ്പിടേണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വികോര്‍ യാനുകോവിച്ച് തീരുമാനിച്ചതോടെയാണ് കീവ് നഗരമധ്യത്തിലെ യൂറോമൈതാന്‍ എന്ന സ്വാതന്ത്ര്യ ചത്വരത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More