You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി രക്ഷാപാക്കേജ്: ഹ്രസ്വദൂര സര്‍വീസുകള്‍ സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ശുപാര്‍ശ

Text Size  

Story Dated: Friday, February 21, 2014 05:51 hrs UTC

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചും സൗജന്യയാത്ര നിര്‍ത്തിയും കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വകാര്യ ബസുടമകളെ സഹായിക്കാന്‍ 1200ഓളം ചെയിന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി.
ഇതിന്‍െറ തുടര്‍ച്ചയായി രക്ഷാപാക്കേജിന്‍റെ  മറവില്‍ ഹ്രസ്വദൂര സര്‍വീസ് രംഗത്തുനിന്ന് കെ.എസ്.ആര്‍.ടിസി പിന്‍വാങ്ങണമെന്നും നിര്‍ദേശിക്കുന്നു. യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ചെയിന്‍ സര്‍വീസുകള്‍ ഒറ്റയടിക്ക് വെട്ടിക്കുറച്ചതിലൂടെ സ്വകാര്യ ബസുടമകളെ സഹായിക്കുകയായിരുന്നു.
കഴിഞ്ഞ സര്‍ക്കാറിന്‍റെ  കാലത്ത് 217 റൂട്ടുകളിലായി നടത്തിയിരുന്ന 1195 ചെയിന്‍ സര്‍വീസുകളാണ് ഈ സര്‍ക്കാര്‍ ഒരുമിച്ച് റദ്ദാക്കിയത്. അതിന് പുറമെയാണ് ഹ്രസ്വദൂര സര്‍വീസ് രംഗത്തുനിന്ന് പൂര്‍ണമായും പിന്‍വാങ്ങി ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന പാക്കേജ് നിര്‍ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.