You are Here : Home / News Plus

നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ്‌ കോര്‍ഡിനേറ്ററായി ആര്‍.ശ്രീലേഖ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, February 15, 2014 01:33 hrs UTC

തിരുവനന്തപുരം: സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുതിയതായി രൂപം നല്‍കിയ നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ്‌ കോര്‍ഡിനേറ്ററായി ആര്‍.ശ്രീലേഖയെ നിയമിച്ചു.ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നടത്തിയ അഴിച്ചുപണിയില്‍ പോലീസിന്റെ തലപ്പത്തുള്ള 27 ഉദ്യോഗസ്‌ഥര്‍ക്ക്‌ മാറ്റം.എറണാകുളത്ത്‌ ഐ.ജി എം.ആര്‍.അജിത്‌കുമാറിനെയും തിരുവനന്തപുരത്ത്‌ ഐ.ജി മനോജ്‌ എബ്രഹാമിനെയും നിയമിച്ചു. രണ്ട്‌ റെയ്‌ഞ്ച് ഐ.ജിമാര്‍ക്ക്‌ മാറ്റമുണ്ട്‌. എ.ഹേമചന്ദ്രന്‍ ഇന്റലിജന്‍സ്‌ മേധാവി,ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ ഹൗസിംഗ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവി. അനില്‍കാന്തിനെ സ്‌റ്റേറ്റ്‌ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ (എസ്‌.സി.ആര്‍.ബി) തലവനാക്കി. പി.വിജയന്‍-ഡി.ഐ.ജി. ആംഡ്‌ ബറ്റാലിയന്‍ , വിജയശ്രീകുമാര്‍-ട്രെയിനിംഗ്‌ വിഭാഗം, കെ.കെ.ബാലചന്ദ്രന്‍ -ആലപ്പുഴ, ഉമ-എ.ഐ.ജി തീരദേശ വിഭാഗം, ആര്‍ .നിശാന്തിനി-ഡെപ്യൂട്ടി കമ്മിഷണര്‍ എറണാകുളം, എന്‍.വിജയകുമാര്‍ -തൃശൂര്‍ റൂറല്‍ , എസ്‌.അജിതാബീഗംഡെപ്യൂട്ടി കമ്മിഷണര്‍ തിരുവന്തപുരം, എ.വി.ജോര്‍ജ്‌-കോഴിക്കോട്‌ കമ്മിഷണര്‍,എച്ച്‌. വെങ്കിടേഷ്‌-തിരുവനന്തപുരം കമ്മിഷണര്‍, എ.ശ്രീനിവാസ്‌-പോലീസ്‌ ആസ്‌ഥാനം, എസ്‌.ശശികുമാര്‍-മലപ്പുറം, പുട്ടവിമലാതിദ്യ-വയനാട്‌, എച്ച്‌.മഞ്ചുനാഥ്‌- എ.ഐ.ജി-1, പി.എന്‍. ഉണ്ണിരാജന്‍ -കണ്ണൂര്‍ , തോമസ്‌ ജോളി ചെറിയാന്‍-സ്‌പെഷ്യല്‍ ബ്രാഞ്ച്‌ തിരുവനന്തപുരം റെയ്‌ഞ്ച്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.