ദേശീയപാതയില്‍ പൂങ്കാവിന് സമീപം കാറിനുള്ളില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെി. തുറവൂര്‍ സ്വദേശി ദിലീപ് (47) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കാറിനുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. കാറിന്റെ ഉള്‍ഭാഗം മുഴുവനായും കത്തിയ നിലയിലായിരുന്നു. അപകട കാരണം വ്യക്തമല്ല.
ചേര്‍ത്തലയില്‍ പണമിടപാട് സ്ഥാപനം നടത്തുകയാണ് ദിലീപ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Comments