ബി.ജെ.പി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ സന്ദര്‍ശിച്ചു. ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുപരിപാടിയിലേക്ക് ക്ഷണിക്കാനായിരുന്നു സന്ദര്‍ശനമെന്ന് രാജഗോപാല്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്ന് രാജഗോപാല്‍ അറിയിച്ചു. കണ്ണൂരില്‍ 60 പേര് മാത്രമാണ് സി.പി.എമ്മിലേക്ക് പോയത്. സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനെതിരെ ശോഭ സുരേന്ദ്രന് നല്കിയ പരാതി സംബന്ധിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വാര്‍ത്ത ശരിയാണെങ്കില്‍ തന്റെ അഭിപ്രായം പാര്‍ട്ടി ഫോറത്തില്‍ പറയുമെന്നും രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments