കൊച്ചി മെട്രൊ റെയില്‍ പദ്ധതി ആദ്യ ഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം. കെ.എം.ആര്.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതി നീട്ടുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യ ഘട്ടത്തില്‍ തൃപ്പൂണിത്തുറ പേട്ട വരെ മെട്രൊ നിര്‍മ്മിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്.ഇതിന് 323 കോടി രൂപ അധികമായി ചെലവാകും. മൊട്രൊ നിര്‍മാണത്തിനുള്ള ഫ്രഞ്ച് വായ്പ സ്വീകരിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരി എട്ടിന് കെ.എം.ആര്.എല്‍ തീരുമാനമെടുക്കും.
Comments