ഇലത്താള കലാകാരന് കല്ലൂര്‍ ബാബുവിനെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യസംഘത്തില്നിന്ന് പുറത്താക്കിയ സംഭവം അന്വേഷിക്കാന്‍ റിട്ട.ജഡ്ജിയെ നിയോഗിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രാചാരങ്ങള്‍ക്കനുസൃതമായി ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിന് വിശ്വാസികളായ എല്ലാ ഹിന്ദുക്കള്‍ക്കും അവകാശമുണ്ടെന്ന് ഭരണസമിതി അംഗീകരിക്കുന്നതായി അഡ്മിനിസ്ട്രേറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിലും 11 കീഴേടം ക്ഷേത്രങ്ങളിലും അയിത്താചരണം നിലനില്‍ക്കുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Comments