കൂടംകുളം ആണവ നിലയത്തിന്റെ രണ്ടാം യൂനിറ്റിറ്റ് ജൂണില്‍ ആരംഭിക്കുമെന്ന് ആണവോര്‍ജ കമ്മീഷന് (എ.ഇ.സി). 1000 മെഗാവാട്ട് ശേഷിയുള്ള ക്രിറ്റിക്കാലിറ്റി കൈവരിക്കാലിറ്റി കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1000 മെഗാവാട്ട് വൈദ്യുതോല്പാദനത്തിന് ശേഷിയുള്ള ആദ്യ യൂനിറ്റില്‍ വൈദ്യുതോല്പാദനം ആരംഭിച്ചതിനാല്‍ രണ്ടാം യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സമയമായെന്നും എ.ഇ.സി അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ ന്യൂക്ളിയര്‍ ഫ്യൂഷന്‍ പ്രവര്‍ത്തനങ്ങള്‍ (ക്രിറ്റിക്കാലിറ്റി) ആരംഭിച്ച ഒന്നാം യൂനിറ്റ് ഒക്ടോബറില്‍ വൈദ്യുതോല്പാദനം ആരംഭിച്ചിരുന്നു. നിലവില്‍ 400 മെഗാവട്ട് വൈദ്യൂതി ഉല്പാദിപ്പിക്കുന്നുണ്ടെന്നും എ.ഇ.സി. ചെയര്മാന് രത്തന്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. ഒന്നാം യൂനിറ്റ് ഉടന്‍തന്നെ പരമാവധി ശേഷിയില്‍ എത്തും -എ.ഇ.സി അറിയിച്ചു.
Comments