ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ ടിപി വധക്കേസിലെ ആറ് പ്രതികളെ പൊലീസ് അറസ്റ് ചെയ്യും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ അറസ്റ് ചെയ്യാന്‍ പൊലീസിന് അനുമതി നല്‍കിയത്.പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം ഇന്നലെ വിചാരണ കോടതിയെ ആണ് ആദ്യം സമീപിച്ചത്. എന്നാല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു വിചാരണ കോടതിയുടെ നിര്‍ദേശം.
ടിപി കേസിലെ അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി(29), നാലാംപ്രതി ടി.കെ. രജീഷ്(35), മൂന്നാം പ്രതി കൊടി സുനി എന്ന സുശീല്‍കുമാര്‍(31), രണ്ടാം പ്രതി കിര്‍മാണി മാജ് (30), ഏഴാം പ്രതി ഷിരാജ് (25), ഇരുപത്തിയേഴാം പ്രതി സി രജിത്ത് എന്നിവരാണു അറസ്റിലായത്.
Comments