You are Here : Home / News Plus

കല്‍ക്കരി കേസ്: സി.ബി.ഐ റിപ്പോര്‍ട്ട് സുപ്രീംകോടതി പരിശോധിക്കുന്നു

Text Size  

Story Dated: Wednesday, January 15, 2014 07:59 hrs UTC

കല്‍ക്കരി പാടം അഴിമതി കേസില്‍ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് സീല്‍ ചെയ്ത റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചത്.
ഇതില്‍ ഫയല്‍ ചെയ്തിരിക്കുന്ന ആറു കേസുകളില്‍ ഇതിനകം അന്വേഷണം പുര്‍ത്തിയാക്കിയതായാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്. 1993-2009 കാലഘട്ടങ്ങളിലായി 195 കല്‍ക്കരിപ്പാടങ്ങള്‍ വില്‍പന നടത്തിയതിലെ ക്രമക്കേടുകള്‍ ആണ് സി.ബി.ഐ അന്വേഷിക്കുന്നത്. പ്രധാനമന്ത്രിക്കടക്കം പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന ഈ കേസിന്‍റെ  ഗതി ഏറെ നിര്‍ണായകമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.