You are Here : Home / News Plus

മലപ്പുറം കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്

Text Size  

Story Dated: Tuesday, January 14, 2014 07:32 hrs UTC

മലപ്പുറം കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കോട്ടക്കലില്‍ വച്ച് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബാലനെ ഹോംഗാര്‍ഡ് മുരളി മര്‍ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. പുലര്‍ച്ചെ മുതല്‍ ഡിപ്പോയില്‍ നിന്നു ഒരു ബസും പുറപ്പെട്ടിട്ടില്ല.
എന്നാല്‍ ഡ്രൈവര്‍ ഹോംഗാര്‍ഡിനെ മര്‍ദിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.