You are Here : Home / News Plus

എല്‍പിജി സബ്സിഡി സിലിണ്ടര്‍ 12 ആക്കണമെന്ന് പ്രധാനമന്ത്രിയോട് കേരളം

Text Size  

Story Dated: Saturday, January 04, 2014 08:01 hrs UTC

എല്‍പിജി സബ്സിഡി സിലിണ്ടറിന്‍റെ  എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കണമെന്ന് കേരളം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ പ്രധാനമന്ത്രി പങ്കെടുത്ത പ്രത്യേക മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവു വരുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാചകവാതകത്തിന് അടിക്കടി വിലവര്‍ധിപ്പിക്കുന്നത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ധൃതി പിടിച്ച് നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് കേരളത്തിന്‍റെ  ഭാഗം കേള്‍ക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.