You are Here : Home / News Plus

ലൈംഗികപീഡനം: ജോസ് തെറ്റയിലിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

Text Size  

Story Dated: Thursday, January 02, 2014 01:15 hrs UTC

ലൈംഗികപീഡനം ആരോപിച്ച് മുന്‍ഗതാഗത മന്ത്രി ജോസ് തെറ്റയിലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. തെറ്റയില്‍ ബലാത്സംഗം ചെയ്യുകയല്ല; മറിച്ച് യുവതി തെറ്റയിലിനെ കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.മകനെ വിവാഹം കഴിക്കുന്നതിനായി അച്ഛനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നത് നമ്മുടെ നാട്ടില്‍ നടക്കാത്ത കാര്യമാണ്. ഇത്തരത്തിലൊരു പരാതി ഉന്നയിക്കുന്ന യുവതി ഏതുലോകത്താണ് ജീവിക്കുന്നതെന്നും കോടതി ചോദിച്ചു. തെറ്റയിലിനെതിരെയുള്ള ലൈംഗികാരോപണ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.