You are Here : Home / News Plus

കാസര്‍കോട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പ്പെട്ട് വാതകചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു

Text Size  

Story Dated: Wednesday, October 16, 2019 02:18 hrs UTC

കാസർകോട്- മംഗലാപുരം ദേശീയപാതയിൽ പാചകവാതക ടാങ്കർ അപകടത്തിൽപ്പെട്ട് വാതകം ചോർന്നു. അടുക്കത്തുവയലിനു സമീപം പുലർച്ചെ രണ്ടുമണിയോടെയാണ് ടാങ്കർ അപകടത്തിൽപ്പെട്ടത്.മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ട് റോഡിൽ മറിഞ്ഞത്. ടാങ്കറിൻറെ ഗ്യാസ് നിറച്ചിരിക്കുന്ന ഭാഗവും മുൻഭാഗവും തമ്മൽ വേർപെട്ട് മുൻവശത്തെ വാൽവിലൂടെയാണ് വാതകം ചോർന്നത്. പിന്നീട് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് ചോർച്ച താൽക്കാലികമായി അടച്ചു. അപകട സാധ്യത മുൻനിർത്തി പരിസരവാസികളെ വീടുകളിൽനിന്ന് ഒഴിപ്പിക്കുകയും പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.