You are Here : Home / News Plus

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം

Text Size  

Story Dated: Sunday, September 22, 2019 05:46 hrs UTC

മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച്‌ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് പിഴയില്‍ കുറവ് വരുത്താന്‍ ധാരണയായത്. പ്രധാനമായും ഏഴിനങ്ങളില്‍ പെടുന്ന പിഴകത്തുകയാണ് കുറയ്ക്കുക.

1000 മുതല്‍ 10000 വരെ വരുന്ന ലംഘനങ്ങള്‍ക്ക് കുറവ് വരുത്തനാകുമോ എന്ന് പരിശോധിക്കും. തുടര്‍ന്ന് നിയമഭേദഗതി സംബന്ധിച്ച്‌ പുനര്‍വിജ്ഞാപനം ഇറക്കും. അതിനുശേഷമേ പൊലീസും മോട്ടോര്‍ വാഹന വകുപ്പും പിഴ ഈടാക്കുകയുള്ളു.

വാഹനത്തിന്റെ പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുക ഉള്‍പ്പെടെയുള്ള നിയമ ലംഘനം. അധികൃതരുടെ ഉത്തരവ് പാലിക്കാതിരിക്കല്‍-അധികൃതര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സമയത്തു നല്‍കാതിരിക്കല്‍. ലൈസന്‍സ് ഇല്ലാതെ ബസില്‍ കണ്ടക്ടര്‍ ജോലി ചെയ്താല്‍-ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. മാനസികമായും ശാരീരികമായും മോശം അവസ്ഥയില്‍ വാഹനം ഓടിക്കുന്നത്. വായു-ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വാഹനം ഉപയോഗിക്കുന്നത്. എന്നീ നിയമലംഘനങ്ങള്‍ക്കാണ് പിഴത്തുകയില്‍ കുറവ് വരുത്തുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.