You are Here : Home / News Plus

ബാലഭാസ്കറിന്റെ മരണം: തെളിവുകൾ ഉറപ്പിക്കാൻ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കും

Text Size  

Story Dated: Wednesday, June 12, 2019 08:26 hrs UTC

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. അപകടത്തെപ്പറ്റിയും ഡ്രൈവറെക്കുറിച്ചുമുളള മൊഴികളില്‍ വ്യക്തത വരുത്താനാണ് നീക്കം. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. പെട്ടന്നുള്ള യാത്രയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നിഷേധിക്കുന്ന മൊഴികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. ഇന്നലെ അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചത് ആരാണെന്നതില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.