You are Here : Home / News Plus

മധ്യപ്രദേശ് ബിജെപി എംപി വിരേന്ദ്ര കുമാർ പ്രൊ ടെം സ്പീക്കർ

Text Size  

Story Dated: Tuesday, June 11, 2019 04:12 hrs EDT

മധ്യപ്രദേശിൽ നിന്നുള്ള ലോക്സഭാ എംപി വിരേന്ദ്ര കുമാർ പതിനേഴാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറാകും. മധ്യപ്രദേശിലെ തികംഗഢ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ജയിച്ച എംപിയാണ് വിരേന്ദ്രകുമാർ. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട മനേകാ ഗാന്ധി പ്രോ ടെം സ്പീക്കറായേക്കും എന്ന സൂചനകളാണുണ്ടായിരുന്നത്. എന്നാലിത്തവണ ഈ സ്ഥാനത്ത് നിന്നും അവരെ തഴഞ്ഞു. ജൂൺ 17-നാണ് പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം. മനേകാ ഗാന്ധി മുമ്പ് മന്ത്രിയായിരുന്ന വനിതാ ശിശുക്ഷേമമന്ത്രാലയത്തിലെ സഹമന്ത്രിയായിരുന്നു വിരേന്ദ്ര കുമാർ. മാത്രമല്ല, ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിലെയും സഹമന്ത്രിയായിരുന്നു. മധ്യപ്രദേശിലെ ദളിത് ബിജെപി നേതാക്കളിൽ പ്രമുഖനായ വിരേന്ദ്ര കുമാറിന് ഇത്തവണ കേന്ദ്രമന്ത്രിപദം കിട്ടിയിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.