You are Here : Home / News Plus

ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, June 06, 2019 04:28 hrs EDT

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ചില മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന പ്രതീതി ചില മാധ്യമങ്ങൾ ഉണ്ടാക്കി. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നല്ല രീതിയിൽ നടന്നു. ഇത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ പറഞ്ഞു. എന്നാൽ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങൾക്ക് ഇപ്പോൾ തിരിച്ചറിവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.