You are Here : Home / News Plus

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ആദ്യ അമ്പത് റാങ്കില്‍ മൂന്ന് മലയാളികളും

Text Size  

Story Dated: Wednesday, June 05, 2019 07:48 hrs EDT

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡ‍േവാലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ അമ്പതു റാങ്കിൽ കേരളത്തിൽ നിന്ന് മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് ആദ്യ ഒമ്പതില്‍ എത്തിയ മലയാളികള്‍. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 66.59 പേരും പരീക്ഷയില്‍ യോഗ്യത നേടി. കേരളത്തില്‍നിന്ന് ആകെ 73385 പേരാണ് യോഗ്യത നേടിയിരിക്കുന്നത്. അതുൽ മനോജിന് 29ാം റാങ്കും ഹൃദ്യ ലക്ഷ്മി ബോസിന് 31 ഉം അശ്വിൻ വി പിക്ക് 33ാം റാങ്കുമാണ് ലഭിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More