You are Here : Home / News Plus

അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം- കെ.സുധാകരന്‍

Text Size  

Story Dated: Wednesday, June 05, 2019 07:38 hrs EDT

മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.പി.സി.സി.വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ.അബ്ദുള്ളക്കുട്ടിയെക്കുറിച്ച് വലിയ ഗുണകരമായ അഭിപ്രായം അന്നും ഇന്നും ഇല്ല. പാർട്ടിക്കകത്ത് വന്ന് യാതൊന്നും പ്രവർത്തിക്കാതിരിക്കുന്ന സമയത്താണ് സ്ഥാനം കൊടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന വ്യക്തിയെ കോൺഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ട്പോകേണ്ടത്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വരുന്നവരെ സ്വീകരിക്കാൻ വഴിയോരത്തെ മാംസ കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി. ബി.ജെ.പി.യിൽ പോയി നന്നായി വരട്ടെ - കെ.സുധാകരൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More