You are Here : Home / News Plus

മുഖ്യമന്ത്രിയുടെ ശൈലി തിരിച്ചടി ആയെന്ന് കരുതുന്നില്ല; പിന്തുണച്ച് കാനം

Text Size  

Story Dated: Tuesday, May 28, 2019 02:03 hrs EDT

മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് കരുതുന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു . തോൽവിക്ക് ശബരിമല ഉൾപ്പെടെ പല വിഷയങ്ങളും ഉണ്ട്. പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വിശദമാക്കി. പിണറായിയുടെ ശൈലി ഇതാണെന്നറിഞ്ഞുകൊണ്ടാണല്ലോ മുഖ്യമന്ത്രിയാക്കിയതെന്നും കാനം ചോദിച്ചു. വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അത് കോൺഗ്രസിന്റ രാഷ്ട്രീയ പക്വത കുറവാണെന്ന് കാനം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.