You are Here : Home / News Plus

ഇന്ത്യൻ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി നരേന്ദ്ര മോദി

Text Size  

Story Dated: Thursday, May 23, 2019 09:50 hrs EDT

ഇന്ത്യൻ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി നരേന്ദ്ര മോദി. 68 ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ മോദിയുടെ വൈദഗ്ധ്യം രാജ്യം കണ്ടു. നോട്ട് നിരോധനം, തൊഴിലില്ലായ്മ, സാമ്പത്തിക തളര്‍ച്ച തുടങ്ങിയ എല്ലാ വിഷയങ്ങളെയും അപ്രസക്തമാക്കി മോദി അജണ്ട നിശ്ചയിച്ചു. പുല്‍വാമയും ബാലാകോട്ടും പാകിസ്ഥാനും തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്നു. പ്രതിപക്ഷം ചാര്‍ത്തി നല്‍കിയ ചൗകീദാര്‍ വിശേഷണം പോലും മോദി വോട്ടിലേക്ക് രൂപാന്തരപ്പെടുത്തി. പ്രീ പ്ലാന്‍ഡ് അഭിമുഖങ്ങളിലൂടെ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ചയുടെ വഴി തിരിച്ചുവിട്ടു. ഗുഹയിലെ ധ്യാനം പോലും വോട്ടാക്കി മാറ്റി. ഇങ്ങനെ പലവിധത്തിലും തനിക്കൊപ്പം ഇന്ത്യയിലെ ഭൂരിപക്ഷത്തെ നിറുത്താൻ മോദിക്കായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More