You are Here : Home / News Plus

ബിജെപിയുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും സംഭാവന നല്‍കിയിട്ടുണ്ടെന്ന് സാക്കിര്‍ നായിക്

Text Size  

Story Dated: Monday, May 13, 2019 04:41 hrs EDT

തനിക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിനോട് പ്രത്യേകിച്ച ഒരുവിധ അടുപ്പവുമില്ല. കോണ്‍ഗ്രസിനോട് അനുഭാവമുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാല്‍ ബിജെപിക്ക് നേട്ടമുണ്ടാവുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഭാഷണങ്ങള്‍ക്കായി പോയിട്ടുണ്ട്. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്നത് ഒരു ചാരിറ്റബിള്‍ സംഘടനയാണ്. നിരവധി എന്‍ജിഒകള്‍ക്ക് സംഘടന സഹായം നല്‍കുന്നുണ്ട്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് ഐആര്‍എഫ് 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. പക്ഷേ, അവര്‍ വിശദീകരണം കൂടാതെ ആ പണം തിരികെ നല്‍കി. എന്നാല്‍, അതിനെക്കാള്‍ കൂടുതല്‍ സംഭാവനകള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. ചാരിറ്റിക്കായാണ് പണം നല്‍കുന്നത്, അല്ലാതെ പാര്‍ട്ടികള്‍ക്കല്ലെന്നും സാക്കിര്‍ നായിക് ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More