You are Here : Home / News Plus

തീരമേഖലയിൽ രാഷ്ട്രീയ സംഘര്‍ഷം: തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം

Text Size  

Story Dated: Thursday, May 09, 2019 02:48 hrs EDT

തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. തീരമേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം നടത്തുന്നത്. താനൂര്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീം ലീഗ് നേതാവുമായ സി പി സലാം, ബന്ധു മൊയ്തീൻ കോയ എന്നിവര്‍ക്ക് ഒരാഴ്ച മുമ്പ് വെട്ടേറ്റിരുന്നു. തുടര്‍ന്ന് താനൂര്‍, തിരൂര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കളമൊരുങ്ങി. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് മുസ്ലീം ലീഗ് - സിപിഎം നേതാക്കള്‍ യോഗം ചേര്‍ന്നത്. തീരദേശ മേഖലയിലെ ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കാനാണ് തീരുമാനമായത്. ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More