You are Here : Home / News Plus

പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഷോൺ ജോർജ്

Text Size  

Story Dated: Tuesday, May 07, 2019 05:09 hrs EDT

പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി കേരളാ ജനപക്ഷം പാർട്ടി. എൻ ഡി എയോട് പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് കേരളാ ജനപക്ഷം രക്ഷാധികാരി പി സി ജോർജ് പറഞ്ഞു. പാലായിലെ സ്ഥാനാർത്ഥി ആരെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന മെയ് 23 ന് ശേഷമേ തീരുമാനിക്കുകയുള്ളുവെന്നും പി സി ജോർജ് പത്ര സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ പാലായിൽ ഷോൺ ജോർജ് തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കേരളാ ജനപക്ഷം പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More