You are Here : Home / News Plus

അറക്കല്‍ സുല്‍ത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

Text Size  

Story Dated: Saturday, May 04, 2019 05:23 hrs EDT

അറക്കൽ സുൽത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി (86) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ ഇശലിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ൽ എടയ്ക്കാടാണ് ജനനം. ആദിരാജ ഹംസ കോയമ്മ തങ്ങൾ, ആദിരാജ സൈനബ ആയിഷബി എന്നിവർ സഹോദരങ്ങളാണ്. പരേതനായ സി.പി കുഞ്ഞഹമ്മദ് എളയയാണ് ഭർത്താവ്. ഏക മകൾ ആദിരാജ ഖദീജ സോഫിയ. കണ്ണൂർ സിറ്റി ജുമുഅത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കൽ സുൽത്താൻ എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്തമായിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.