You are Here : Home / News Plus

ടിക്കാറാം മീണയ്ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം

Text Size  

Story Dated: Friday, May 03, 2019 06:37 hrs EDT

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അതിനിശിത വിമര്‍ശനമാണ് ടിക്കാറാം മീണയ്ക്കെതിരെ ഉയര്‍ന്നത്. മീണയുടെ നടപടികള്‍ പലതും ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ മീണയ്ക്ക് തിടുക്കം കൂടുതലാണെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ടിക്കാറാം മീണയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ പൊതുവികാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.