You are Here : Home / News Plus

സിവില്‍ സര്‍വ്വീസ് ;ശ്രീധന്യ സുരേഷിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു

Text Size  

Story Dated: Sunday, April 07, 2019 04:27 hrs EDT

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യ സുരേഷിനെ ഗവര്‍ണര്‍ പി സദാശിവം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ വയനാട് ഗസ്റ്റ്ഹൗസില്‍ വെച്ചാണ് ഗവര്‍ണര്‍ ശ്രീധന്യയെ കണ്ടത്.

ശ്രീധന്യയെ കാണണമെന്ന ആഗ്രഹം ഗവര്‍ണര്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഗസ്റ്റ് ഹൗസില്‍ വെച്ച്‌ ഗവര്‍ണര്‍ക്ക് ശ്രീധന്യയെ സന്ദര്‍ശിക്കാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉളളതു കൊണ്ടാണ് ഗവര്‍ണറുടെ സന്ദര്‍ശനം ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

ഗവര്‍ണറെയും ജില്ലാ കളക്ടറേയും ആദ്യമായിട്ടാണ് നേരിട്ട് കാണുന്നതെന്നും എല്ലാവരും തന്നെ കാണാനെത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നും ശ്രീധന്യ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More