You are Here : Home / News Plus

ആരോപണം തെളിയിക്കാൻ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം

Text Size  

Story Dated: Friday, April 05, 2019 03:51 hrs EDT

ഒളിക്യാമറ ഓപ്പറേഷന് പിന്നിൽ സി പി എം ആണെന്ന ആരോപണം തെളിയിക്കാൻ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. രാഘവന്റെ കരച്ചിൽ നാടകം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും സി പി എം ജില്ല സെക്രട്ടറി ആരോപിച്ചു. 5 കോടി രൂപയുടെ ഓഫർ സ്വീകരിച്ചതെന്തിനെന്ന് രാഘവന്‍ വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവൻ തുറന്നു പറയണമെന്നും പി മോഹനന്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.