You are Here : Home / News Plus

യെച്ചൂരി വയനാട്ടിലേക്ക്; രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം നടത്തും

Text Size  

Story Dated: Wednesday, April 03, 2019 05:31 hrs EDT

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുന്ന സാഹചര്യത്തില്‍ ദേശീയനേതാക്കളെ രംഗത്തിറക്കി പ്രചാരണം സജീവമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ സിപിഎം പ്രചാരണം നയിക്കാന്‍ വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ ഇടതുപക്ഷം രൂക്ഷമായി എതിര്‍ക്കുമ്പോഴും വയനാട്ടില്‍ പ്രചാരണം നടത്താനെത്തുന്ന നേതാക്കളുടെ പട്ടികയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനും ഇല്ലാതിരുന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തും സജീവമായ ചര്‍ച്ചയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.