You are Here : Home / News Plus

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല ?

Text Size  

Story Dated: Sunday, March 24, 2019 04:28 hrs EDT

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നും മത്സരിക്കാമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി.സി.ചാക്കോ രംഗത്ത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് സമ്മതിച്ചതായി ഏതെങ്കിലും നേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അത് വസ്തുതാ വിരുദ്ധമാമെന്നും രാഹുല്‍ അങ്ങനെ ആരോടും പറഞ്ഞിട്ടില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സി.പി.എമ്മിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് താന്‍ യോജിക്കുന്നില്ല.ദേശീയ അടിസ്ഥാനത്തില്‍ ഒരുമിച്ച്‌ നില്‍ക്കുന്ന പാര്‍ട്ടികള്‍ പ്രാദേശിക തലത്തില്‍ പരസ്പരം മത്സരിക്കുന്ന കീഴ്വഴക്കം നേരത്തെയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രധാന ശത്രു ബി.ജെ.പി തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല, അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.