You are Here : Home / News Plus

മത്സരിക്കാൻ മോദിയും വരുന്നു സൗത്ത് ഇന്ത്യലേക്ക്?

Text Size  

Story Dated: Sunday, March 24, 2019 04:20 hrs EDT

രാഹുല്‍ ഗാന്ധിക്ക് പിന്നാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. വാരണാസിക്കു പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നു എന്നാണ് സൂചന. കര്‍ണാടകയിലെ ബംഗളൂരു സൗത്താണ് പരിഗണയിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.അന്തരിച്ച കേന്ദ്രമന്ത്രി എച്ച്‌.എന്‍. അനന്ത്കുമാറിന്റെ മണ്ഡലമാണു ബംഗളൂരു സൗത്ത്.



ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി പിന്‍മാറും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മോദി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വാരാണസി, വഡോദര എന്നീ മണ്ഡലങ്ങളായിരുന്നു അത്. രണ്ടിലും ജയിച്ചെങ്കിലും വാരാണസി നിലനിര്‍ത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.