You are Here : Home / News Plus

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക പ്രഖ്യാപിച്ചു

Text Size  

Story Dated: Saturday, March 23, 2019 12:49 hrs EDT

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാമത്തെ പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം ഫത്തേപ്പൂർ സിക്രിയിൽ നിന്നാകും രാജ് ബബ്ബർ മത്സരിക്കുക. കന്യാകുമാരിയിൽ നിന്ന് എച്ച് വസന്ത്കുമാർ ജനവിധി തേടും. കാർത്തി ചിദംബരം സജീവപരിഗണനയിലുള്ള ശിവഗംഗ മണ്ഡലത്തിലെ സ്ഥാനാ‍ർത്ഥിയെ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.