You are Here : Home / News Plus

16 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

Text Size  

Story Dated: Saturday, March 09, 2019 01:16 hrs EST

പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരേയും പാര്‍ട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. എകെജി സെന്‍ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും - കാസർ​കോട് - കെപി സതീഷ് ചന്ദ്രൻ, കണ്ണൂർ - പികെ ശ്രീമതി,വടകര- പി ജയരാജൻ, കോഴിക്കോട്-എ.പ്രദീപ് കുമാർ,മലപ്പുറം-വിപി സാനു (എസ്എഫ്ഐ),ആലത്തൂർ - പികെ ബിജു,പാലക്കാട് -എംബി രാജേഷ്, ചാലക്കുടി-ഇന്നസെന്റ്,എറണാകുളം- പി രാജീവ്,കോട്ടയം- വിഎൻ വാസവൻ, ആലപ്പുഴ- അഡ്വ.എ.എം.ആരിഫ്,പത്തനംതിട്ട- വീണാ ജോർജ്, കൊല്ലം- കെഎൻ ബാല​ഗോപാൽ,ആറ്റിങ്ങൽ ഡോ എ സമ്പത്ത്. ഇടുക്കിയിലും പൊന്നാനിയിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ ഇടുക്കിയിൽ ജോയ്സ് ജോർജ്,പൊന്നാനിയില്‍ പിവി അൻവർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More