You are Here : Home / News Plus

കോഴിക്കോട് ഉഷ്ണതരംഗത്തിന് സാധ്യത; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

Text Size  

Story Dated: Monday, March 04, 2019 02:13 hrs EST

കോഴിക്കോട് ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാതപമേൽക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. അതേ സമയം കണ്ണൂർ മുതൽ തൃശൂർ വരെയുള്ള ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച 4.4 ഡിഗ്രിവരെ അധിക ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് 4, 5 തീയതികളിൽ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More