You are Here : Home / News Plus

അഭിനന്ദനെ വിട്ടയച്ചത് നാണക്കേട് -ജെയിഷ് ഇ മുഹമ്മദ്

Text Size  

Story Dated: Sunday, March 03, 2019 06:58 hrs EST

ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായി ജെയിഷ് ഇ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്. അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്നും കശ്മീരിലെ ജിഹാദിനെ പാക് സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്നും ഈ ശബ്ദരേഖയില്‍ പറയുന്നു. കൂടാതെ ആക്രമണം നടന്നെന്നും എന്നാല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഇതില്‍ പറയുന്നുണ്ട്. പെഷവാറില്‍ നടന്ന ജെയ്ഷെ മുഹമ്മദ് യോഗത്തിലെ പ്രസംഗമാണ് ഇതെന്നാണ് സൂചന. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹന്ദ്വാരയിലെ ബാബാഗുണ്ടിലാണ് ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.