You are Here : Home / News Plus

രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെ നരേന്ദ്രമോദി

Text Size  

Story Dated: Sunday, March 03, 2019 06:14 hrs EST

കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല, ഭീരുവും കൂടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാവല്‍ക്കാരനെ പ്രതിപക്ഷം കൂട്ടം ചേര്‍ന്ന് അപമാനിക്കുകയാണെന്നും എന്നാല്‍ കാവല്‍ക്കാരന്‍ ജാഗ്രതയോടെ തുടരുമെന്നും മോദി പറഞ്ഞു. ബിഹാറിലെ എന്‍ഡിഎയുടെ പ്രചാരണറാലിയിലാണ് മോദിയുടെ പരാമര്‍ശം.
 
കോണ്‍ഗ്രസിന്‍റെ ഓരോ ചോദ്യങ്ങളും പാകിസ്ഥാന്‍ ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. 'ആദ്യം നിങ്ങള്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിച്ചു. ഇപ്പോള്‍ നിങ്ങള്‍ വ്യോമസേനയുടെ ഓപ്പറേഷന് തെളിവ് ചോദിക്കും.' എന്ന് മോദി. ഇത്തരം ചോദ്യങ്ങളുന്നയിച്ച്‌ സൈന്യത്തിന്‍റെ ആത്മവീര്യം തകര്‍ക്കുകയാണ് രാഹുലെന്നും മോദി ആരോപിച്ചു.
 
'ശത്രുക്കള്‍ ആക്രമിക്കാന്‍ വരുമ്ബോള്‍ മാത്രം ഇത്തരം ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്തിന്? തീവ്രവാദ ഫാക്ടറികള്‍ക്കതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്.' ഈ സമയത്ത് 21 പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് തനിക്കെതിരെ നില്‍ക്കുകയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.
 
രാഹുലിന്‍റെ മണ്ഡലമായ അമേഠിയില്‍ പ്രചാരണത്തിനെത്തുന്നതിന് തൊട്ടു മുമ്ബ് ബിഹാറില്‍ നടത്തിയ റാലിയിലാണ് മോദിരാഹുലിനെ കടന്നാക്രമിക്കുന്നത്.
 
പാകിസ്ഥാനെതിരെ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയില്‍ പറയുന്നത്. 'വീരജവാന്‍മാരുടെ മരണം പാഴാകില്ല. പതിയെപ്പതിയെ ഇന്ത്യ തിരിച്ചടി നല്‍കും.'
 
കലുഷിതകാലത്തും മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. 'കാവല്‍ക്കാരന്‍ കള്ളനാണെന്ന' തന്‍റെ മുദ്രാവാക്യത്തില്‍ ചെറിയൊരു തിരുത്തുണ്ടെന്നും കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല, ഭീരുവും കൂടിയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More