You are Here : Home / News Plus

മോദിയുടെ ഗംഗാ സ്‌നാനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി

Text Size  

Story Dated: Monday, February 25, 2019 09:44 hrs EST

കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ പ്രധാനമന്ത്രി നടത്തിയ ഗംഗാ സ്‌നാനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. ഗംഗാനദിയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങളെല്ലാം തീരുമോയെന്ന് ബി എസ് പി നേതാവ് മായാവതി ട്വിറ്ററില്‍ ചോദിച്ചു .

കുംഭമേളയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മായാവതി ഒളിയമ്പുമായി മോദിക്കെതിര തിരിഞ്ഞത്. നേരത്തെ പ്രധാനമന്ത്രിയുടെ ഗംഗാസ്‌നാനത്തിന്റെ ചിത്രങ്ങള്‍ രാജ്യത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും മറ്റും മോദി ചെയ്ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതു കൊണ്ട് തീരുമോയെന്നും  മായാവതി ചോദിച്ചു. ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും മായാവതി പറഞ്ഞു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More