You are Here : Home / News Plus

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Text Size  

Story Dated: Thursday, January 24, 2019 08:56 hrs EST

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പൊതു വിമാനത്താവളം
സ്വകാര്യവല്‍ക്കരിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് തെറ്റാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടയണമെന്നും ഉന്നത ബന്ധമുള്ള വ്യവസായികളുടെ സ്വാധീനമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഹര്‍ജിയില്‍
ചൂണ്ടികാട്ടുന്നു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം പത്തനംതിട്ട സ്വദേശികളാണ് കേന്ദ്ര സര്‍ക്കാരിനെയും എയര്‍പോര്‍ട്ട്
അതോറിറ്റിയെയും എതിര്‍ കക്ഷികളാക്കി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More