You are Here : Home / News Plus

ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയത് സർക്കാരിന്റെ അറിവോടെയെന്ന് സത്യവാങ്മൂലം

Text Size  

Story Dated: Thursday, January 24, 2019 07:47 hrs EST

ശബരിമലയിലെ യുവതി പ്രവേശനം സർക്കാറിൻറെ അറിവോടുകൂടിയെന്ന് സത്യവാങ്മൂലം. കനകദുർഗ്ഗയ്ക്കും ബിന്ദുവിനും പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പോലീസുകാർ സുരക്ഷ നൽകിയെന്നും പത്തനംതിട്ട എസ് പി നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു. പ്രതിഷേധക്കാർ തിരിച്ചറിയാതിരിക്കാനാണ് സിവിൽ വേഷത്തിൽ പോലീസുകാർ പോയത്. ദർശനത്തിനെത്തിയ യുവതികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് സിവിൽ വേഷം ധരിച്ചതെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More