You are Here : Home / News Plus

രാജ്യത്തെ ഒന്‍പത് അതിസമ്പന്നരുടെ പക്കലുള്ളത് ജനസംഖ്യയുടെ പകുതി സ്വത്ത്

Text Size  

Story Dated: Monday, January 21, 2019 02:28 hrs UTC

ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് അതിസമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരുടെ ആകെ സ്വത്ത് കേവലം ഒന്‍പത് അതിസമ്പന്നരുടെ സ്വത്തിന് തുല്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്. അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാമിന്റെ വാര്‍ഷിക പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ വിലയിരിത്തുന്നത്.

ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് 77.4 ശതമാനം സമ്പത്തുള്ളത്. ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണ് ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായത്. ഇതോടെ ഇന്ത്യയിലെ ആകെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടി സമ്പത്താണ് ഇവരുടെ പക്കലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.