You are Here : Home / News Plus

പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

Text Size  

Story Dated: Friday, January 18, 2019 09:43 hrs UTC

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്‌ക്കെതിരെ കണ്‍ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണം. പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.