You are Here : Home / News Plus

വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Text Size  

Story Dated: Monday, December 10, 2018 09:56 hrs UTC

ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് മാറ്റി. തലശ്ശേരി ജില്ലാ കോടതിയുടെതാണ് നടപടി. ചിത്തിര ആട്ടവിശേഷത്തിന് നവംബർ അഞ്ചിന് സന്നിധാനത്ത് കുഞ്ഞിന് ചോറൂണിനെത്തിയ മൃദുൽകുമാറിനെയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയെയും 150 സ്വാമിമാർ തടഞ്ഞുവെന്നാണ് കേസ്. കേസിൽ തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.