You are Here : Home / News Plus

ഹെറ്റ്മയർ സെഞ്ചുറിയിൽ; വിൻഡീസ് മികച്ച സ്കോറിലേക്ക്

Text Size  

Story Dated: Sunday, October 21, 2018 07:06 hrs EDT

ഗുവാഹത്തി:മൂന്നാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയ യുവതാരം ഷിംറോൺ ഹെറ്റ്മയറിന്റെ മികവിൽ ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട നിലയിൽ. 74 പന്തിൽ ആറു ബൗണ്ടറിയും ആറു സിക്സും സഹിതമാണ് ഹെറ്റ്‌മയർ മൂന്നാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ഹെറ്റ്മയർ പുറത്താവുകയും ചെയ്തു. 40 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എന്ന നിലയിലാണ് വിൻഡീസ്. ക്യാപ്റ്റൻ ജേസൺ ഹോൾഡർ 22 റൺസോടെയും ദേവേന്ദ്ര ബിഷൂ ഒരു റണ്ണോടെയും ക്രീസിൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.